Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong Winds

Idukki

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ കാ​റ്റ്; വ്യാ​പ​ക നാ​ശ​ന​ഷ്‌​ടം

നെ​ടു​ങ്ക​ണ്ടം: അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റ്. വ്യാ​പ​ക നാ​ശ​ന​ഷ്‌​ടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ​യാ​ണ് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ത്. ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട കാ​റ്റി​ൽ ക​മ്പം​മെ​ട്ട്, ക​രു​ണാ​പു​രം, കൂ​ട്ടാ​ർ, ബാ​ല​ൻ​പി​ള്ള സി​റ്റി, ബാ​ല​ഗ്രാം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ നാ​ശ​ന​ഷ്‌​ട​മാ​ണ് ഉ​ണ്ടാ​യ​ത്. മ​രം വീ​ണും കാ​റ്റ​ടി​ച്ചും പ​ത്തോ​ളം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്‌​ടം നേ​രി​ട്ടു. നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നി​ട്ടു​ണ്ട്. കൊ​ടു​ങ്കാ​റ്റി​ന് സ​മാ​ന​മാ​യ കാ​റ്റാ​യി​രു​ന്നു എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്ന് മ​രം വീ​ണ് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളും ഉ​രു​ട്ടി​ലാ​ണ്. മ​രം വീ​ണും കാ​റ്റ​ടി​ച്ചും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്‌​ടം സംഭവിച്ചിട്ടുണ്ട്.

Latest News

Corehub Up